
'ഉദ്ധവ് താക്കറെയെക്കാൾ മെച്ചപ്പെട്ട മുഖ്യമന്ത്രിയായിരുന്നു ഏക്നാഥ് ശിന്ദേ ...'
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കാരണവരും, തനിക്ക് തോന്നുന്ന ശരികൾ തുറന്നു പറയുന്നതിനാൽ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത നേതാവ് സാക്ഷാൽ ശരദ് പവാർ ചില മാസങ്ങൾക്ക് മുൻപ് പറഞ്ഞ ഡയലോഗണിത്.
പിളരാത്ത എൻസിപിയുടെ തലവൻ ആയിരുന്ന പവാർ മുൻകൈ എടുത്തു രൂപീകരിച്ച ശിവസേന-കോൺഗ്രസ്-എൻസിപി കൂട്ടുകെട്ടിൽ പിറന്ന മഹാവികാസ് അഘാഡി (എംവിഎ) സർക്കാരിന്റെ മുഖ്യമന്ത്രിയായി ഉദ്ധവിനെ നിയോഗിച്ചതും പവാറിന്റെ ശ്രമഫലം കൊണ്ടായിരുന്നുവെന്ന് അറിയാത്തവരില്ല.
ആ സർക്കാരിനെ തറപറ്റിച്ച് മുഖ്യമന്ത്രിയായ ആളാണ് ശിന്ദേ. ശിവസേനയെ പിളർത്തി, എംവിഎയെ വീഴ്ത്തി, ബിജെപി-ശിവസേന സഖ്യം രൂപീകരിച്ച് മുഖ്യമന്ത്രിയായ ശിന്ദെയെ പവാർ പ്രശംസിക്കുമ്പോൾ ആരായാലും അമ്പരന്നുപോകും.
ഒരു രാഷ്ട്രീയ പാർട്ടിയെ വളർത്താനും തളർത്താനും മിടുക്കുള്ള ശിന്ദെ വാക്കു പാലിക്കുന്നതിലും സഹായിച്ചവരെ ഓർത്തിരിക്കുന്നതിലും ആർജവം പുലർത്തുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ്.
മലയാളികളുടെ താവളമായ താനെ വാഗ്ലെ എസ്റ്റേറ്റിലെ കിസൻ നഗർ നിവാസിയായിരുന്ന ശിന്ദെ, മുഖ്യമന്ത്രി ആയ ശേഷം പോലും മലയാളികളുടെ പൊതുപരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു. ......
ഇസ്രായേൽ ആരംഭിച്ച് പ്രസിഡന്റ് ട്രംപ് ഏറ്റെടുത്ത് ആഗോള പ്രതിസന്ധിയാക്കി മാറ്റിയ ഇറാൻ ആക്രമണം ഒടുവിൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽപ്പാതയായ ഹോർമുസ് കടലിടുക്കിൽ കിടന്ന് വട്ടം ചുറ്റുകയാണ്.
ആഗോള എണ്ണ വ്യാപാരത്തിന്റെയും പ്രകൃതിവാതകത്തിന്റെയും ഏതാണ്ട് ഇരുപത് ശതമാനവും കടന്നുപോകുന്ന പാതയാണ് ഹോർമുസ്. ഈ കടലിടുക്കിലൂടെയുള്ള ഗതാഗതം തടയാൻ ഇറാൻ ഇറങ്ങിപ്പുറപ്പെട്ടത് അവർക്ക് നേരേ ഇസ്രായേലും അമേരിക്കയും നടത്തിയ വ്യോമാക്രമണത്തെ തുടർന്നാണ്. ......
അൽമുക്താദിർ ജ്വല്ലറി എന്ന പേരിൽ അരങ്ങേറിയ ആ സ്വർണ്ണത്തട്ടിപ്പിലൂടെ നൂറുക്കണക്കിന് പാവങ്ങൽ വഞ്ചിക്കപ്പെടുകയും ആയിരം കോടിയോളം രൂപയുടെ അടിച്ചുമാറ്റൽ നടത്തി, കേരളം കണ്ട ഏറ്റവും വലിയ സ്വർണ്ണത്തട്ടിപ്പായിരുന്നത്. സംസ്ഥാനത്ത് പലയിടത്തുമുണ്ടായിരുന്ന ജ്വല്ലറികൾ ഒന്നില്ലാതെ പൂട്ടി തട്ടിപ്പുസംഘം വിടുകയും ചെയ്തിട്ടും നമ്മുടെ മാധ്യമഭീമന്മാർക്ക് അതൊരു വലിയ വാർത്തയേ ആയില്ല. ......
പാർലമെന്ററി- അധികാര രാഷ്ട്രീയത്തിന്റെ ഗുണഭോക്താവാകാതെയും പൊതുജന നന്മയ്ക്കായി പ്രവർത്തിക്കാൻ കഴിയും എന്നുതെളിയിച്ച കേരളം കണ്ട വ്യത്യസ്തനായ പൊതുപ്രവർത്തകൻ ഡിജോകാപ്പന്റെ വേർപാട് നാടിന് തീരാനഷ്ടമാണ്. 'കേരളശബ്ദം' ഗ്രൂപ്പിനും ഈ ലേഖകനും ഉറ്റസുഹൃത്തിനെക്കൂടിയാണ് നഷ്ടപ്പെട്ടത്.
കേരളത്തിന്റെ രാഷ്ട്രീയരംഗത്ത് ഒരു മന്ത്രിയോ എം.പിയോ എം.എൽ.എയോ ഒക്കെ ആകുവാൻ കഴിയുമായിരുന്ന, വിദ്യാർത്ഥി-യുവജന രാഷ്ട്രീയത്തിലൂടെ കഴിവ് തെളിയിച്ചു ഉയർന്നുവന്ന ഡിജോകാപ്പൻ(69) രാഷ്ട്രീയത്തിലെ അധാർമ്മിക ശൈലിയോട് പൊരുത്തപ്പെടാനാവാതെ 1998 ൽ കക്ഷി രാഷ്ട്രീയം ഉപേക്ഷിച്ചിട്ടും, കർഷകർക്കുവേണ്ടി, പൗരാവകാശങ്ങൾക്കുവേണ്ടി, നിരന്തരം ശബ്ദിക്കുന്ന പൊരുതുന്ന സജീവസാന്നിദ്ധ്യമായി കേരളത്തിലെ പൊതുരംഗത്ത് നിറഞ്ഞുനിന്നു.
2025 ഒക്ടോബർ 16 ന് പുലർച്ചെ, അയർലൻഡിൽ നിന്നെത്തുന്ന മകന്റെ ഭാര്യയേയും കുഞ്ഞിനെയും സ്വീകരിക്കാനായി തിരുവനന്തപുരം എയർപോർട്ടിലേക്ക് പുറപ്പെട്ടതാണ്. ......
രണ്ടു പതിറ്റാണ്ടായി നിയമസഭയിലും പുറത്തും യു.ഡി.എഫ് - എൽ.ഡി.എഫ് സർക്കാരുകൾക്കു മുന്നിൽ അവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് കേരളത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ഒരു നിയമം വരുമോ എന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിന് ഒരു നിയമനിർമാണം നടത്താൻ വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ ആലോചനകളുണ്ടെങ്കിലും നാളിതു വരെ യാതൊന്നും തന്നെ പ്രാബല്യത്തിലെത്തിയിട്ടില്ല.
ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം അത്ഭുതാവഹമായ രീതിയിൽ പുരോഗതി പ്രാപിചിരിക്കുന്നു എന്നു പറയുന്ന കാലത്തു തന്നെയാണ് മനുഷ്യക്കുരുതി പോലുള്ള അനാചാരങ്ങളും ആഭിചാരക്രിയകളും കേരളത്തിൽ നടക്കുന്നത്. ഇലന്തൂർ ഇരട്ട നരബലി പ്രബുദ്ധ കേരളത്തെ ഞെട്ടിച്ച സംഭവമാണ്. ......

തിരുവനന്തപുരം: കേരളത്തിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്ന കോൺഗ്രസ് സർക്കാരിനെ ആര് നയിക്കണമെന്ന കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം ഉറ്റുനോക്കി കേരളം. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുമ്പോൾ, മുൻകാലങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ ഹൈക്കമാൻഡ് കൈക്കൊണ്ട തീരുമാനങ്ങളും അവയുണ്ടാക്കിയ പ്രത്യാഘാതങ്ങളുമാണ് ഇപ്പോൾ അണികൾക്കിടയിൽ ആശങ്ക പടർത്തുന്നത്.
തിരിച്ചടിയായ 'ഹൈക്കമാൻഡ്' താല്പര്യങ്ങൾ
തിരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച ജനകീയ നേതാക്കളെ അവഗണിക്കുന്നത് ഭരണനഷ്ടത്തിലേക്കും ആഭ്യന്തര കലഹത്തിലേക്കും നയിക്കുമെന്നതിന് ചരിത്രം സാക്ഷിയാണ്.
മദ്ധ്യപ്രദേശ്: 2018-ൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ച ജ്യോതിരാദിത്യ സിന്ധ്യയെ തഴഞ്ഞ് കമൽനാഥിനെ മുഖ്യമന്ത്രിയാക്കിയത് 15-ാം മാസത്തിൽ ഭരണനഷ്ടത്തിന് കാരണമായി.
രാജസ്ഥാൻ: സച്ചിൻ പൈലറ്റിന്റെ അധ്വാനത്തിൽ കിട്ടിയ ഭരണം അശോക് ഗെലോട്ടിന് നൽകിയത് വർഷങ്ങളോളം നീണ്ട ആഭ്യന്തര തർക്കങ്ങൾക്കും ഒടുവിൽ തിരഞ്ഞെടുപ്പ് തോൽവിക്കും വഴിവെച്ചു.
അസം: ജനകീയനായ ഹിമന്ത ബിശ്വ ശർമ്മയെ അവഗണിച്ചത് അദ്ദേഹം പാർട്ടി വിടാനും ബി.ജെ.പി സംസ്ഥാനം പിടിക്കാനും കാരണമായി.
കർണാടകയിലെയും ഛത്തീസ്ഗഡിലെയും പാഠങ്ങൾ
കർണാടകയിൽ ഡി.കെ. ......
കേരളത്തിൽ പതിനാറാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ ഇനി അധികം താമസമില്ല. ......
തിരുവനന്തപുരം: പിണറായി ഭരണത്തിനെതിരെ ആഞ്ഞടിച്ച ഭരണവിരുദ്ധ വികാരത്തിന്റെ കൊടുങ്കാറ്റിൽ സി.പി.എം കോട്ടകൾ തകർന്നടിഞ്ഞു. 102 സീറ്റുകൾ നേടി യു.ഡി.എഫ് കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രമെഴുതി. ......
‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ എന്ന ആത്മവിശ്വാസ മുദ്രാവാക്യവുമായാണ് ഇക്കുറി ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണതുടർച്ച ഉറപ്പാണെന്ന ആത്മവിശ്വാസത്തിലായിരുന്നു സിപിഎം നേതൃത്വവും അണികളും. ......
കൊല്ലം: കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിക്കുമ്പോൾ ചർച്ചയാകുന്നത് കേരളശബ്ദത്തിന്റെ നിലപാടുകളും ഈ ലക്കത്തിലെ കവർചിത്രവും. കഴിഞ്ഞ കുറേക്കാലമായി സംസ്ഥാന സർക്കാരിന്റെ ധൂർത്തിനും സ്വജനപക്ഷപാതത്തിനുമെതിരെ നിരന്തരം എഴുതുന്ന സ്വതന്ത്ര രാഷ്ട്രീയ വാരികയാണ് കേരളശബ്ദം. ......